
കോട്ടയത്ത് കുമാരനല്ലൂരില്‍ എംസി റോഡില്‍ വാഹനാപകടം. ഡ്രൈവർ ഉറങ്ങി പോയത് കാരണം ടിപ്പർ കടയിലേക്ക് ഇടിച്ചു കയറി.രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. കുമാരനല്ലൂരിലെ മക്ഡൊണാള്‍ഡ്സ് ഷോപ്പിലേക്കാണ് കോട്ടയത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് വന്നിരുന്ന ടിപ്പർ ഇടിച്ച് കയറിയത്. തുടർന്ന് വാഹനത്തിനുള്ളില്‍ നിന്ന് നാട്ടുകാർ ചേർന്ന് മുൻഭാഗം പൊളിച്ചാണ് യുവാവിനെ പുറത്തെത്തിച്ചത്.ഡ്രൈവറുടെ കാലിന് ഗുരുതരമായി പരിക്കുണ്ട്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്ഡൊണാള്‍ഡ്സ് ഷോപ്പിൻ്റെ ഗ്ലാസ് വാതിലും തകർന്നു. കടയ്ക്കുള്ളില്‍ ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും മറ്റ് അത്യാഹിതങ്ങള്‍ സംഭവിച്ചില്ല





