മാനന്തവാടി: തലപ്പുഴ കെഎസ്ഇബി ഓഫിസിനു സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിലേക്ക് ഇടിച്ചുകയറി ആറ് പേർക്ക് പരിക്ക്. കണ്ണൂര്‍ എആര്‍ ക്യാംപിലെ പൊലീസുകാരും കുടുംബവും സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫിസിനു മുന്നിൽ നിർത്തിയിട്ടിരിക്കുന്ന ആറ് ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഇന്നു രാവിലെ പത്തു മണിയോടെയാണ് സംഭവം. വൈദ്യുതിലൈന്‍ സ്ഥാപിക്കാനുള്ള പോസ്റ്റുകള്‍ കയറ്റിയ പിക്കപ്പിലാണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ബസിനു മുകളിലേക്കു വീണു. ക്രെയിൻ ഉപയോഗിച്ച് പോസ്റ്റുകൾ മാറ്റുകയായിരുന്നു.