
താമരശ്ശേരി : താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി സംഗമം നടത്തി. കേരളസ്റ്റേറ്റ് ഹൗസിങ് ഫെഡറേഷൻ ചെയർമാൻ കെ.സി. അബു. ഉദ്ഘാടനം ചെയ്തു. രാമന്റെ പേര് പറഞ്ഞ് രാവണഭരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് പി.ഗിരീഷ്‌കുമാർ അധ്യക്ഷനായി. എ.പി. ഹുസൈൻ, സുമ രാജേഷ്, എം.സി.നാസിമുദ്ധീൻ, സലാം മണക്കാടൻ, കെ.പി അഹമ്മദ് കുട്ടി, റിഫായത്ത്, നവാസ് ഈർപ്പോണ, കെ. സരസ്വതി, ഖദീജാ സത്താർ തുടങ്ങിയവർ സംസാരിച്ചു.