Kerala

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്‌ളേറ്റ് കഴിക്കാം ;

Please complete the required fields.




മധുരമുള്ള ചോക്‌ളേറ്റ് കഴിക്കാനാണ് കൂടുതല്‍ ആളുകള്‍ക്കും ഇഷ്ടം. എന്നാല്‍ ഇതിന് പകരം ഡാര്‍ക്ക് ചോക്ളേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ഇവ കഴിക്കുന്നത് കൊണ്ട് ഗുണമുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.

ഡാര്‍ക്ക് ചോക്ലേറ്റിന്റെ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ക്ക് സൂര്യാഘാതത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ കഴിയും. ചര്‍മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും അതിന്റെ സാന്ദ്രതയും ജലാംശവും വര്‍ധിപ്പിക്കാനും ഇതിന് കഴിയും. കടുത്ത വെയിലേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ പതിവാണെങ്കിലും ഡയറ്റില്‍ ഡാര്‍ക്ക് ചോക്ലേറ്റ് മറക്കാതെ കരുതാം.

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വളരെ ഉപകാരം ചെയ്യുന്ന ഒന്നാണ് ഡാര്‍ക് ചോക്ലേറ്റ് . ഇത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഡയറ്റില്‍ ഇത് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

Related Articles

Back to top button