കോഴിക്കോട് : രാത്രിയിൽ വീടുകളിൽ കയറി മൊബൈൽ ഫോൺ മോഷ്ടിക്കുന്ന കൂരാച്ചുണ്ട് ഓടക്കയിൽ മുഹമ്മദ് അഫീൽ(22)നെ പോലീസ് പിടികൂടി. ഗാന്ധിറോഡിലെ ബേക്കറിയുടമയുടെ വീട്ടിൽ അതിക്രമിച്ച് കയറി ജോലിക്കാരന്റെ മൊബൈൽ മോഷ്ടിച്ച കേസിൽ നടക്കാവ് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സൈബർ സെൽ സഹായത്താലും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ബിനു മോഹൻ, എ.എസ്.ഐ. ശശികുമാർ, സിവിൽ പോലീസ് ഓഫീസർമാരായ എം.വി.ശ്രീകാന്ത്, എ.വി. രശ്മി, നെല്ലോളി മീത്തൽ നവീൻ, ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.