KeralaKollam

ക്ഷേത്രമൈതാനത്ത് നവകേരള സദസ്സ് നടത്താൻ അനുവദിക്കില്ല; ദേവസ്വം ബോർഡിന്റെ അനുമതി ഹൈക്കോടതി റദ്ദാക്കി

Please complete the required fields.





കൊല്ലം: നവകേരള സദസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. കൊല്ലം ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ്സ് സംഘടിപ്പിക്കാൻ ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതി ഹൈക്കോടതി വെള്ളിയാഴ്ച റദ്ദാക്കി.

കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്. ഇതിനെതിരെ ഒരുവിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൈതാനം ക്ഷേത്രം വകയാണെന്നും അവിടെ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടിയാണ് നടത്തേണ്ടതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നവകേരള സദസ്സ് നടക്കുന്നത് ക്ഷേത്രത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ദീപാരാധന ഉള്‍പ്പെടെയുള്ള ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന സമയത്താണ് നവകേരള സദസ്സ് നടക്കുന്നതെന്നും ക്ഷേത്രത്തിന്റെ പടനിലമെന്നറിയപ്പെടുന്ന സ്ഥലമാണ് മൈതാനമെന്നുമുള്ള കാര്യങ്ങളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രധാനമായും വ്യക്തമാക്കിയിരുന്നത്.

അതേസമയം, അവിടെ ഒരു സ്‌കൂളുണ്ടെന്നും സ്‌കൂളുമായി ബന്ധപ്പെട്ട ഒരിടമായതിനാല്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും മൈതാനം പുറമ്പോക്ക് എന്ന നിലയിലാണ് ഉള്ളതെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍, സര്‍ക്കാര്‍ വാദങ്ങളെ ഹൈക്കോടതി തള്ളുകയും ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതി റദ്ദാക്കുകയുമായിരുന്നു.

Related Articles

Back to top button