Idukki

ഇടുക്കി ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

Please complete the required fields.




മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍: പീരുമേട് താലൂക്ക്: 04869 232077, ഇടുക്കി: 04862 235361, ഉടുമ്പന്‍ചോല: 04868 232050

138.70 അടി ജലനിരപ്പിലെത്തിയ ഘട്ടത്തിലാണ് മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറന്നത്‌.
സ്പില്‍വേയിലെ മൂന്ന് ,നാല് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. രണ്ട് ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുക. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 138. 40 അടിയാണ്. മുപ്പത് മിനിറ്റിനുള്ളില്‍ വള്ളക്കടവിലേക്കാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന ശേഷം ആദ്യം വെള്ളമെത്തുക.

മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ മുല്ലപ്പെരിയാറിലെത്തി. അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 350 കുടുംബങ്ങളിലായി 1079 പേരെയാണ് വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. രണ്ട് ക്യാമ്പുകള്‍ സജ്ജമാക്കി. ഒന്നില്‍ 15 കുടുംബങ്ങളില്‍ നിന്നുള്ള 35 അംഗങ്ങളാണുള്ളത്.

ആശങ്കയുടെ സാഹചര്യം നിലവിലില്ല. ഫയര്‍ ഫോഴ്‌സിന്റെ അഞ്ചു യൂണിറ്റുകളുണ്ട്. ചപ്പാത്തുകളും പാലങ്ങളും പൊലീസ് നിരീക്ഷണത്തിലാണ് നിലവില്‍. നദികളില്‍ വലിയ തോതില്‍ ജലം ഉയരില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Back to top button