Ernakulam

പെ​രു​മ്പാ​വൂ​രി​ൽ വീ​ണ്ടും വൻ ക​ഞ്ചാ​വ് വേ​ട്ട; അ​സം സ്വ​ദേ​ശി അറസ്റ്റിൽ

Please complete the required fields.




പെ​രു​മ്പാ​വൂ​ര്‍: എ​ക്‌​സൈ​സ് സംഘം നടത്തിയ പ​രി​ശോ​ധ​ന​യി​ല്‍ 2.090 കി​ലോ ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി അറസ്റ്റിൽ. ല​ഖിം​പു​ര്‍ ജി​ല്ല​യി​ലെ ജി​ബാ​ന്‍ സാ​യ്കി​യാ​ണ് (32) അറസ്റ്റിലായത്. ക​ഴി​ഞ്ഞ ദി​വ​സം 2.210 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ ഒ​ഡി​ഷ സ്വ​ദേ​ശി സ​മ്പ​ത് പ്ര​ധാ​നി​ല്‍ നിന്നും ല​ഭി​ച്ച വി​വ​ര​ത്തെ തുടർന്ന് റേ​ഞ്ച് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പാ​റ​പ്പു​റ​ത്ത് വെ​ച്ച് ഇ​യാ​ള്‍ അറസ്റ്റിലായത്.

ഇ​ട​നി​ല​ക്കാ​രെ​ന്ന വ്യാ​ജേ​ന എത്തിയ എ​ക്‌​സൈ​സ് സം​ഘം ത​ന്ത്ര​പൂ​ര്‍വം ഇ​യാ​ളെ കുടുക്കുകയായിരുന്നു. പ്ര​തി​ക്ക് ത​ദ്ദേ​ശീ​യ​രു​ടെ സ​ഹാ​യ​മു​ണ്ടോ എ​ന്ന കാ​ര്യം എ​ക്‌​സൈ​സ് സം​ഘ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം. ​മ​ഹേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാണ് പ്രതി അറസ്റ്റിലായത്.

Related Articles

Leave a Reply

Back to top button