India

ജമ്മു കശ്മീർ ഏറ്റുമുട്ടലിൽ ഒരു സൈനികന് കൂടി വീരമൃത്യു

Please complete the required fields.




ശ്രീനഗർ : ജമ്മു കശ്മീരിലെ രജൗരിയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് കൂടി വീരമൃത്യു. മൂന്ന് ലഷ്കർ ഭീകരരെ വധിച്ചതായും സൈന്യം അറിയിച്ചു.
കാലാക്കോട്ട് വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് ഇന്നലെ രാവിലെ ഏറ്റുമുട്ടലുണ്ടായത്.

രണ്ട് ഓഫീസർമാരും രണ്ട് സൈനികരും ഇന്നലെ വീരമൃത്യു വരിച്ചിരുന്നു. മൂന്ന് സൈനികർക്ക് പരിക്കേറ്റു. ഐഇഡി സ്ഫോടന വിദഗ്ധനായ പാകിസ്ഥാൻ പൗരന്‍ ഖാരിയെ വധിച്ചെന്നാണ് സൈന്യം അറിയിച്ചത്. കരസേനയിലെ സ്പെഷ്യല്‍ ഫോഴ്സായ പാരാ കമാന്‍‍ഡോകളും ഓപ്പറേഷന്‍റെ ഭാഗമായി.
ചെങ്കുത്തായ പാറകളും നിബിഡ വനവുമായതിനാൽ ഭീകരർ സ്ഥിരമായി തെരഞ്ഞെടുക്കുന്ന ഒളിയിടമാണ് കാലാകോട്ട് മേഖല.

Related Articles

Back to top button