Thiruvananthapuram

വിവാദ വിഷയങ്ങൾ കത്തിനിൽക്കെ ഒരിടവേളക്ക് ശേഷം വീണ്ടും ഇന്നു നിയമസഭ സമ്മേളനം ചേരും

Please complete the required fields.




തിരുവനന്തപുരം: നിരവധി വിവാദ വിഷയങ്ങൾ കത്തിനിൽക്കെ ഒരിടവേളക്ക് ശേഷം വീണ്ടും ഇന്നു നിയമസഭ സമ്മേളനം ചേരും. സിഎംഡിആർഎഫ് തട്ടിപ്പ്,ലൈഫ് മിഷൻ കോഴ അടക്കമുള്ള വിഷയങ്ങൾ ഇനി സഭയിൽ സജീവ ചർച്ചയാകും.

ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒൻപതിനാണ് സഭ താത്കാലികമായി പിരിഞ്ഞത്.സെസ് പ്രശ്നവും സമരം ചെയ്തവർക്ക് എതിരായ പൊലീസ് നടപടിയും ഇന്നു തന്നെ സഭയിൽ പ്രതിപക്ഷം ഉന്നയിക്കും.

ഗവർണർ അനുമതി നൽകാത്തതിനാൽ ഇന്ന് ലിസ്റ്റ് ചെയ്തിരുന്ന കാലിക്കറ്റ് സർവകലശാല സിൻഡിക്കേറ്റ് രൂപീകരണ ബിൽ സർക്കാർ മാറ്റി വെച്ചു.

 

Related Articles

Leave a Reply

Back to top button