കൽപ്പറ്റ: വയനാട്ടിൽ ഷെഡിന് തീ പിടിച്ച് ആദിവാസി വയോധിക മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം . തരുവണ പാലിയാണയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡ്ഡിന് ഇന്നലെ വൈകിട്ടായിരുന്നു അപകടം.
തീ പിടുത്തത്തിൽ വയോധികയുടെ ഭർത്താവ് വെള്ളൻ സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. തേയിയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അവിടുന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇരുവരും താമസിച്ച് വന്നിരുന്ന ഷെഡ്ഡിനാണ് തീ പിടിച്ചത്. ഷെഡിൽ സൂക്ഷിച്ചിരുന്ന പെട്രോളിൽ നിന്നും തീ പടർന്നതാവാം അപകടം എന്നാണ് പ്രാഥമിക നിഗമനം വെള്ളനെ ഷെഡിൽ നിന്ന് പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. തീയണച്ചപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. പൊള്ളലേറ്റ തേയിയെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.