Kozhikode
കോഴിക്കോട് ട്രെയിനിൽ നിന്ന് സ്ത്രീയെയും മകളെയും ടിടിഇ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി
കോഴിക്കോട്: തീവണ്ടിയിൽ നിന്ന് സ്ത്രീയെയും മകളെയും ടിടിഇ പ്ലാറ്റ് ഫോമിലേക്ക് തള്ളിയിട്ടതായി പരാതി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നേത്രാവതി എക്സ്പ്രസ് പുറപ്പെടുമ്പോഴാണ് സംഭവം നടന്നത്.
ജനറൽ ടിക്കറ്റുമായി S2 കോച്ചിൽ കയറിയെന്നുപറഞ്ഞാണ് ടിടിഇ തള്ളിയിട്ടതെന്ന് കണ്ണൂർ സ്വദേശിയായ ശരീഫയും മകളും പറഞ്ഞു. ഇവർ പൊലീസിൽ പരാതി നൽകി. ട്രെയിൻ പെട്ടെന്ന് പുറപ്പെട്ടത് കാരണമാണ് റിസർവ്വ്ഡ് കോച്ചിൽ കയറേണ്ടി വന്നതെന്ന് യാത്രക്കാരിയുടെ ഭർത്താവ് പറഞ്ഞു.