
പത്തനംതിട്ട: ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഡ്രൈവർ ഉന്നക്കാവ് സ്വദേശി കുഞ്ഞുമോൻ (55) മരിച്ചു. പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലിലാണ് അപകടം. വാഹനം കഴുകുന്നതിനിടെ പിന്നോട്ട് ഉരുണ്ട ടിപ്പറിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട വാഹനം താഴെ റോഡിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൻറെ അടിയിൽപ്പെട്ടാണ് കുഞ്ഞുമോൻ മരിച്ചത്. സംഭവത്തിൽ പെരുമ്പെട്ടി പൊലീസ് നടപടികൾ സ്വീകരിച്ചു.





