കോഴിക്കോട് : വെള്ളയിൽ ബീച്ച് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന ഒഡിഷ സ്വദേശി അറസ്റ്റിൽ. രാജ്നഗറിലെ ബൈക്കുന്ത് ബെഹ്റ(54)യെയാണ് 5.2 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും ചേർന്ന് പിടികൂടിയത്.
ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലാണ് ഇയാൾ വിൽപ്പന നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ. ഗിരീഷ് കുമാർ, പ്രിവന്റീവ് ഓഫീസർ കെ. പ്രവീൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ. സന്ദീപ്, പി. വിപിൻ, ടി.എ. ജസ്റ്റിൻ, ടി.ആർ. രശ്മി, എക്സൈസ് ഡ്രൈവർ എൻ.കെ. പ്രബീഷ് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.