Thiruvananthapuram

രാത്രി ഓട്ടോ വിളിച്ച വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Please complete the required fields.




തി​രു​വ​ന​ന്ത​പു​രം : ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ രാ​ത്രി ജോ​ലി​ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു പോ​കാ​നാ​യി ഓട്ടോ വി​ളി​ച്ച വീ​ട്ട​മ്മ​യെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ച് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു. അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി ഓ​ട്ടോ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ യു​വ​തി​യെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യും ഓ​ട്ടോ ഡ്രൈ​വ​റും ക​മ​ലേ​ശ്വ​രം സ്വ​ദേ​ശി​യു​മാ​യ മു​ഹ​മ്മ​ദ് ജി​യാ​സി​നെ (33) ഫോ​ർ​ട്ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ന​ഗ​ര​ത്തി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന യു​വ​തി രാ​ത്രി 10.45 ന് ​ജോ​ലി ക​ഴി​ഞ്ഞ് അ​ട്ട​ക്കു​ള​ങ്ങ​ര​യി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കാ​നാ‍യാ​ണ് ഓ​ട്ടോ​യി​ൽ ക​യ​റി​യ​ത്.

കു​റേ ദൂ​രം പി​ന്നി​ട്ട​തോ​ടെ ഇ​യാ​ൾ പി​ൻ​സീ​റ്റി​ലെ ഇ​രു​വ​ശ​വും ഷീ​റ്റ് കൊ​ണ്ട് അ​ട​ച്ചു. പി​ന്നീ​ട്​ അ​ശ്ലീ​ല​ചു​വ​യോ​ടെ സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി. ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്ന​തി​നാ​ൽ യു​വ​തി പേ​ടി​ച്ച് മി​ണ്ടി​യി​ല്ല. ഇ​റ​ങ്ങേ​ണ്ട സ്ഥ​ല​മെ​ത്തി​യി​ട്ടും ഓ​ട്ടോ നി​ർ​ത്തി​യി​ല്ല. ബ​ഹ​ളം വെ​ച്ച​തോ​ടെ മു​ട്ട​ത്ത​റ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​ധ​ഭീ​ഷ​ണി​മു​ഴ​ക്കി​യ ഇ​യാ​ൾ വീ​ണ്ടും ഇ​വ​രെ ബീ​മാ​പ​ള്ളി ഭാ​ഗ​ത്തെ ലോ​ഡ്ജി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ യു​വ​തി ഒ​രു​ത​വ‍ണ ഓ​ട്ടോ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ൾ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി ഓ​ട്ടോ​യി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റി.

വ​ഴി​യി​ൽ ബീ​മാ​പ​ള്ളി പ​ള്ളി​ക്ക് സ​മീ​പം സ്ഥാ​പ​ന​ത്തി​ലെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രെ ക​ണ്ട യു​വ​തി ബ​ഹ​ളം വെ​ച്ചു. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നി​ടെ ജി​യാ​സ് ഓ​ട്ടോ​യി​ൽ ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ മ​റ്റൊ​രു ഓ​ട്ടോ വി​ളി​ച്ച് യു​വ​തി​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക​യ​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ജി​യാ​സ് അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ല്ലം, ത​മ്പാ​നൂ​ർ, ഫോ​ർ​ട്ട്, വ​ട്ട​പ്പാ​റ, വി​ള​പ്പി​ൽ​ശാ​ല, നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ അ​ട​ക്കം പ​ത്തോ​ളം ക്രി​മി​ന​ൽ കേ​സ്​ ഉ​ണ്ട്. അ​മി​ത മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​യാ​ണ്. മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പ് ജി​യാ​സ് മ​റ്റൊ​രു സ്ത്രീ​യോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി​യു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related Articles

Back to top button