IndiaKerala

പി.ആർ. ശ്രീജേഷിന് 2021ലെ ഖേൽരത്ന പുരസ്കാരത്തിന് ശുപാർശ

Please complete the required fields.




ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനും മലയാളിയുമായ പി ആർ ശ്രീജേഷിനെ 2021 ലെ ഖേൽരത്ന പുരസ്‌കാരത്തിന് ശുപാർശ ചെയ്‌തു. ഇന്ത്യൻ ഫുട്ബോൾ ടീം താരം സുനിൽ ഛേത്രിയുടെ പേരും പട്ടികയിൽ. 11 താരങ്ങൾക്കാണ് ഖേൽരത്ന പുരസ്‌കാരത്തിന് ശുപാർശയുള്ളത്.

അതിൽ ഒളിമ്പിക്സിലും പാരാ ഒളിമ്പിക്സിലും മെഡൽ നേടിയ എല്ലാ താരങ്ങളും ഉണ്ട്. ഒളിമ്പിക്സിൽ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് മെഡൽ സമ്മാനിച്ച നീരജ് ചോപ്ര, രവി ദഹിയ, ബോക്സിങ്ങിൽ മെഡൽ നേടിയ ലോവ്‌ലീന ബോർഗോഹൈൻ, മിതാലി രാജ്, പ്രമോദ് ഭഗത്, സുമിത് അംഗുൽ, അവ്നി ലേഖ്ര, കൃഷ്ണ നാഗർ എന്നി താരങ്ങളുടെ പേരും പരിഗണനയിൽ.

Related Articles

Leave a Reply

Back to top button