
കോഴിക്കോട് : സംസ്ഥാനപാതയിൽ കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് അപകടം. സ്റ്റീൽ ഇന്ത്യക്ക് സമീപം ഇന്നലെ വൈകീട്ട് 6.45-ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നു. മുതുകാട് സ്വദേശി റനീഷാണ് (35) കാറിലുണ്ടായിരുന്നത്.
പരിക്കേറ്റ കാര്‍ ഡ്രൈവറെ ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു. കോഴിക്കോട്ടുനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും പേരാമ്പ്രയിൽനിന്ന് ഉള്ളിയേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.





