Pathanamthitta
പത്തനംതിട്ടയിൽ പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റി; ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍. കലഞ്ഞൂര്‍ ചാവടിമല സ്വദേശി വിദ്യയുടെ കൈകള്‍ വെട്ടിയ കേസിലാണ് ഭര്‍ത്താവ് ഏലക്കുളം സ്വദേശി സന്തോഷിനെ അടൂരില്‍നിന്നു കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയിലാണ് ഇയാള്‍ ഭാര്യയെ വീട്ടില്‍ അതിക്രമിച്ചു കയറി വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്.
ചാവടിമല സ്വദേശി വിദ്യയുടെ രണ്ട് കൈയ്ക്കുമാണ് വെട്ടേറ്റത്. ഒരു കയ്യുടെ കൈപ്പത്തി അറ്റുപോയി. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയില്‍ അച്ഛന്‍ വിജയനും വെട്ടേറ്റു. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ കുറെ നാളുകളായി വിദ്യയും സന്തോഷും വേര്‍പിരിഞ്ഞു കഴിയുകയാണ്. ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിധിയിലാണ്.





