
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന്റെ പേരിൽ സിനിമാ നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത്പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. ഇന്ന് വൈകിട്ട് ഫ്ലാറ്റിൽ വെച്ച് ബഹളമുണ്ടാക്കിയതിനുശേഷം വിനായകൻ പൊലീസിനെ വിളിച്ചു വരുത്തിയിരുന്നു.
ഈ സംഭവത്തിനുശേഷമാണ് മദ്യപിച്ച് വിനായകൻ പൊലീസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയത്. ഫ്ലാറ്റിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വിനായകൻ അസഭ്യം പറഞ്ഞതായി പൊലീസുകാർ പറയുന്നു. കുടുംബ പ്രശ്നത്തിന്റെ തൊട്ട് പിന്നാലെയാണ് സ്റ്റേഷനിലെത്തി പൊലീസുകാരോട് കയർത്തത്. വിനായകന്റെ വൈദ്യപരിശോധന നടത്തിയിട്ടുണ്ട്.
പൊലീസിനെ അസഭ്യം പറഞ്ഞ കേസിൽ വേണമെങ്കിൽ ജാമ്യമില്ലാ വകുപ്പനുസരിച്ച് വിനായകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാം. വിനായകൻ ഇപ്പോഴും സ്റ്റേഷനിലുണ്ട്. സിസിടിവിയിൽ വിനായകൻ സ്റ്റേഷനിൽ നടത്തിയ പരാക്രമങ്ങൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.




