
കോഴിക്കോട്: സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന്റെ വിജയ കിരീടത്തിൽ പങ്കാളികളായി കേരള സന്തോഷ് ട്രോഫി ടീം ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നൗഫൽ, മുഹമ്മദ് ഫായിസ്, ഫുട്ബോൾ കോച്ച് കെ എഫ് ഫ്രാൻസിസ് എന്നിവർക്ക് ഡി വൈ എഫ് ഐ ആദരം നൽകി.
ഡി വൈ എഫ് ഐ സംസ്ഥാന ജോയന്റ് സെക്രട്ടറി വി വസീഫ് മൊമെന്റോ നൽകി. മേഖല പ്രസിഡന്റ് രതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ദിപു പ്രോംനാഥ്, ബ്ലോക്ക് പ്രസിഡന്റ് അരുൺ ഇ, മേഖല സെക്രട്ടറി ജിബിൻ പി ജെ, നിസാർ സി എം തുടങ്ങിയവർ സംസാരിച്ചു.





