താമരശ്ശേരിയിൽ വാടക വീട് കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് വിൽപ്പന; 145 ഗ്രാം എം ഡീ എം എ പോലീസ് പിടികൂടി

താമരശ്ശേരി: വാടക വീട് കേന്ദ്രീകരിച്ചുള്ള വൻ മയക്കുമരുന്ന് വിൽപ്പന താമരശ്ശേരി പോലീസ് പിടികൂടി. ചുടലമുക്ക് അരേറ്റക്കുന്നുമ്മൽ ഭാഗത്ത് അരേറ്റും ചാലിൽ ഫതാഹുള്ള താമസിക്കുന്ന വാടക വീട്ടിൽ നിന്നാണ് 145 ഗ്രാം എം ഡീ എം എ പിടികൂടിയത്. പുൽ പറമ്പിൽ കുഞ്ഞി മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ആണ് ഫതാഹുള്ള വാടകക്ക് താമസിക്കുന്നത്.
നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇന്നലെ അർദ്ധരാത്രി ആയിരുന്നു സംഭവം. പോലീസ് എത്തിയതോടെ പ്രതി മതിൽ ചാടി ഓടി രക്ഷപ്പെട്ടു. മയക്കുമരുന്ന് വാങ്ങാനായി എത്തിയ സംഘത്തിൻറെ ബൈക്ക് ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇത് പോലീസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി മേഖലയിൽ ഇത്രയധികം മയക്കുമരുന്ന് പിടികൂടുന്നത് ആദ്യമായാണ്. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.





