Thiruvananthapuram

സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ മാറ്റം

Please complete the required fields.




സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ മാറ്റം. യാത്രക്കാർക്ക് ആശ്വാസമായി ട്രെയിനുകളുടെ സർവീസുകൾ നീട്ടി. തിരുവനന്തപുരം -മധുര അമൃത എക്‌സ്പ്രസ് ഇന്ന് മുതൽ രാമേശ്വരം വരെ സർവീസ് നടത്തും. ഗുരുവായൂർ പുനലൂർ എക്‌സ്പ്രസ് മധുരയിലേക്ക് നീട്ടി.

തിരുനെൽവേലി -പാലക്കാട് പാലരുവി എക്‌സ്പ്രസ് തൂത്തുകുടി വരെ ആകും സർവീസ് നടത്തുക. ഇതിന് പുറമെ തിരുവനന്തപുരം, പാലക്കാട് ഡിവിഷൻ ഉൾപ്പെടുന്ന സതേൺ റെയിൽവേക്ക് കീഴിലെ 34 ട്രെയിനുകളുടെ വേഗത കൂട്ടി. ഒപ്പം 199 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകളും അനുവദിച്ചു.

Related Articles

Back to top button