Thiruvananthapuram

കോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കൂട്ടത്തോടെ കോടതിയെ സമീപിക്കുന്നു. കോവിഡ് കാലത്തെ കിറ്റ് വിതരണം ചെയ്തതിന്റെ കമ്മിഷൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പതിനാലായിരത്തോളം വ്യാപാരികളാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഒരു കൊല്ലം മുൻപാണ് കമ്മിഷൻ വിതരണം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത്.

ഇതിനു മുൻപ് വ്യാപാരികൾ കോടതിയെ സമീപിച്ചപ്പോൾ പണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. അന്ന് റേഷൻ വ്യാപാരികളുടെ ആവശ്യം കോടതി സ്വീകരിക്കുകയാണ് ചെയ്തത്. എന്നാൽ ഇതുവരെ അത് ലഭിച്ചിട്ടില്ല. അത്തരത്തിൽ കമ്മിഷൻ വിതരണം ചെയ്യാൻ സർക്കാരിന് ആവശ്യം 50 കോടി രൂപയോളമാണ്. ഈ മാസം പത്താം തിയ്യതിക്കുള്ളിൽ കോടതിയെ സമീപിക്കാനാണ് റേഷൻ വ്യാപാരികളുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട റേഷൻ വ്യാപാരികളുടെ അടിയന്തര യോഗം അടുത്ത ദിവസം ചേരും.

Related Articles

Back to top button