Alappuzha

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പ്രതി അറസ്റ്റിൽ

Please complete the required fields.




ആലപ്പുഴ: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റില്‍. താമരക്കുളം കണ്ണനാകുഴി പന്തപ്ലാവില്‍ രാജേഷ്‌കുമാര്‍(38)ആണ് അറസ്റ്റിലായിരിക്കുന്നത്. പീഡനശ്രമത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന്റെ അടിയേറ്റ് തലയ്ക്കു പരിക്കേറ്റ് ഇയാള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാവുകയും. ആശുപത്രിയില്‍നിന്ന് ചികിത്സകഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വള്ളികുന്നം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ആളില്ലാത്ത സമയത്ത് പ്രതി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകകയും . വിവരമറിഞ്ഞെത്തിയ സഹോദരന്‍ രാജേഷ്‌കുമാറിനെ തൊട്ടികൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്ത രാജേഷ്‌കുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രാജേഷ്‌കുമാറിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ ആകാശിനെതിരെ പൊലീസ് കേസെടുത്തു.

Related Articles

Back to top button