Thrissur

കരുവന്നൂർ ബാങ്ക്: കള്ളപ്പണം വെളുപ്പിച്ച കേസിൽ സി.പി.എം നേതാവ് അറസ്റ്റിൽ

Please complete the required fields.




തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സി.പി.എം നേതാവിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയംഗവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറും സ്ഥിരംസമിതി അധ്യക്ഷനുമായ പി.ആർ അരവിന്ദാക്ഷനെയാണ് അറസ്റ്റ് ചെയ്തത്.

വടക്കാഞ്ചേരിയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത അരവിന്ദാക്ഷനെ കൊച്ചിയിലെ ഇ.ഡി ഓഫീസിൽ എത്തിച്ചു. കള്ളപ്പണം വെളുപ്പിച്ച കേസിൽ ഒരു സി.പി.എം നേതാവിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത് ആദ്യമായാണ്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് പി.ആർ അരവിന്ദാക്ഷൻ. സതീഷ് കുമാറും അരവിന്ദാക്ഷനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്‍റെ രേഖകളും സാമ്പത്തിക ഇടപാടുകളും ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അരവിന്ദാക്ഷനെ ഏഴു ദിവസത്തോളം ഇ.ഡി ചോദ്യം ചെയ്തിരുന്നു.

Related Articles

Back to top button