
കാനഡ വിസ ഇനി ലഭിക്കാനുള്ള കാലതാമസം ഇനിയുണ്ടാകില്ല. ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികളുടെ വിസ നടപടികളിലെ മെല്ലെപോക്ക് നയം തിരുത്തുമെന്ന് കാനഡ വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വ്യത്തങ്ങളെ ജി-20 വേദിയില്‍ ആണ് കാനഡ ഇക്കാര്യം അറിയിച്ചത്.
കാനഡയില്‍ ഇന്ത്യന്‍ പൗരന്‍മാരുടെ അറസ്റ്റ്, മരണം സംഭവിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് സഹായം, ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍, അത്യാഹിതങ്ങള്‍, ആ രാജ്യത്തെ ഇന്ത്യക്കാരുടെ സുരക്ഷ എന്നിവയും ചര്‍ച്ചയുടെ ഭാഗമായി.
ഇമിഗ്രേഷന്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍, ട്രാവല്‍ ഏജന്റുമാര്‍, വ്യാജ ജോലി വാഗ്ദാനങ്ങള്‍ എന്നിവയില്‍ നിന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. കുറ്റവാളികളെ കൈമാറുന്നതിലും പരസ്പര നിയമസഹായത്തിലും സഹകരണം ശക്തിപ്പെടുത്തും.





