
കോഴിക്കോട്: നിപ സമ്പർക്ക പട്ടിക തയ്യാറാക്കിയതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു . നിപയാണെന്ന സംശയമുണ്ടായപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും . പരിശോധന ഫലം വരുന്നതിനും മുൻപ് തന്നെ 90 വീടുകളിൽ സർവേ നടത്തിയത് രോഗവ്യാപനം കുറയ്ക്കാൻ കഴിഞ്ഞത് ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.
നിപ പ്രതിരോധ സമയത്ത് ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന പ്രചാരണവാർത്ത വന്നത് സിസ്റ്റം തകർക്കാനുള്ള ശ്രമമെന്നും വീണ ജോർജ് വ്യക്തമാക്കി . ഇത് ആരോഗ്യപ്രവർത്തകരുടെ ആത്മവീര്യം കെടുത്തുന്നതായിപ്പോയി. വാർത്തക്കുള്ള മറുപടി നേതാക്കൾ തന്നെ തന്നതാണ്. സത്യപ്രതിജ്ഞ സമയം മുതൽ ഈ ആക്ഷേപം കേൾക്കുന്നതാണെന്നും വീണാ ജോർജ് പറഞ്ഞു.





