
എറണാകുളം: കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തറോപറമ്പിൽ മിജോ ജോണി , ഭാര്യ ശില്പ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മക്കൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിച്ചു എന്നാണ് നിഗമനം. സാമ്പത്തിക ബുന്ധിമുട്ടാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം.





