
താമരശ്ശേരി : അമ്പലമുക്ക് കൂരിമുണ്ടയിൽ നടന്ന ലഹരിമാഫിയാസംഘത്തിന്റെ അതിക്രമത്തിൽ പ്രതിഷേധിച്ചും ലഹരിക്കെതിരായ ജനകീയപ്രതിരോധത്തിന് ആഹ്വാനംചെയ്തും ജാഗ്രതാപരേഡ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ.
കുടിക്കിലുമ്മാരം മുതൽ അമ്പലമുക്ക് വരെയാണ് ഡി.വൈ.എഫ്.ഐ. താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി ജാഗ്രതാപരേഡ് നടത്തിയത്. തുടർന്നുനടന്ന പൊതുയോഗം ബ്ലോക്ക് സെക്രട്ടറി ടി. മെഹറുഫ് ഉദ്ഘാടനംചെയ്തു.
മുഹമ്മദ് സാദിഖ് അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. അമൃത, എം.ആർ. ഷജിത്ത്, മുഹമ്മദ് സിറാജ് എന്നിവർ സംസാരിച്ചു.





