Kozhikode

റെയിൽ നവീകരണം; രണ്ടാംഗേറ്റ് മൂന്നുദിവസം അടച്ചിടും

Please complete the required fields.




കോഴിക്കോട് : നവീകരണത്തിന്റെ ഭാഗമായി റെയിൽവേ രണ്ടാംഗേറ്റ് ലെവൽക്രോസ് തിങ്കളാഴ്ച മുതൽ മൂന്നുദിവസത്തേക്ക് അടച്ചു.

നിലവിലെ 52 കെ.ജി. റെയിൽ 60 കെ.ജി. ആക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. റെയിൽ സുരക്ഷയുടെ ഭാഗമായാണ് വീതിയും ഭാരവും കൂടുതലുള്ള പുതിയ റെയിൽ സ്ഥാപിക്കുന്നത്.

രണ്ട് ട്രാക്കുകളിലും റെയിൽ മാറ്റുമ്പോൾ ഒരാഴ്ചയോളം ഗേറ്റ് അടച്ചിടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഓണത്തിനിടയിൽ രണ്ടാം ഗേറ്റ് അടച്ചിടാൻ നിർദേശം വന്നിരുന്നെങ്കിലും തിരക്കുകാരണം നീട്ടിവെക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button