Thiruvananthapuram

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; പ്രതി അറസ്റ്റില്‍

Please complete the required fields.




തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പാരിപ്പള്ളി വേളമാനൂര്‍ സ്വദേശി അനു വിക്രമന്‍ (26) ആണ് കിളിമാനൂര്‍ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. പെണ്‍കുട്ടിയുമായി പരിചയത്തില്‍ ആയിരുന്ന പ്രതി, പ്രണയം നടിച്ച് പലപ്പോഴായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

എന്നാൽ പെണ്‍കുട്ടി ഈ വിവരം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കിളിമാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ അനു വിക്രമന്‍ ഒളിവില്‍ പോവുകയും.

വിവരം തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി ജയകുമാറിന്റെയും കിളിമാനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി ജയന്റെയും നേതൃത്വത്തിലുള്ള സംഘമാണ് അനു വിക്രമനെ പിടികൂടിയത്. സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ വിജിത്ത് കെ നായര്‍, രാജി കൃഷ്ണ എസ് സിപിഒ ഷാജി, സിപിഒ ശ്രീരാജ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Back to top button