Kozhikode

നി​ഷ്ക​ള​ങ്ക ചി​രി ഓ​ർ​മ​ക​ളി​ൽ അ​വ​ശേ​ഷി​പ്പി​ച്ച് ധാ​ർ​മി​ക് വി​ട​വാ​ങ്ങി

Please complete the required fields.




കൊ​യി​ലാ​ണ്ടി : നി​ഷ്ക​ള​ങ്ക ചി​രി ഓ​ർ​മ​ക​ളി​ൽ അ​വ​ശേ​ഷി​പ്പി​ച്ച് ആ​റു​വ​യ​സ്സു​കാ​ര​ൻ ധാ​ർ​മി​ക് ജീ​വി​ത​ത്തി​ൽ​നി​ന്നു വി​ട​വാ​ങ്ങി. ദീ​ർ​ഘ​കാ​ല​മാ​യി ര​ക്താ​ർ​ബു​ദ​രോ​ഗ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒ​രു ഘ​ട്ട​ത്തി​ൽ രോ​ഗം ഭേ​ദ​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ട് കൂ​ടു​ത​ലാ​യി.

പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മാ​യി നാ​ട്ടു​കാ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​ർ ന​ടേ​രി കാ​വും​വ​ട്ടം പ​യ​ർ വീ​ട്ടി​ൽ മീ​ത്ത​ൽ പി.​എം. ബാ​ബു​വി​ന്റെ​യും രൂ​പ​യു​ടെ​യും മ​ക​നാ​ണ് ധാ​ർ​മി​ക്.

മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ഉ​ൾ​പ്പെ​ടെ വി​ദ​ഗ്ധ ചി​കി​ത്സ വേ​ണ​മെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം വ​ന്ന​പ്പോ​ൾ നാ​ട്ടു​കാ​ർ ഒ​റ്റ​ക്കെ​ട്ടാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം സ്വ​രൂ​പി​ച്ചു. ജീ​വ​ൻ ര​ക്ഷി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഡോ​ക്ട​ർ​മാ​ർ കി​ണ​ഞ്ഞു ശ്ര​മി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യി. സ​ഹോ​ദ​രി: പാ​ർ​വ​ണ.

Related Articles

Leave a Reply

Back to top button