Kerala

കെ-റെയിൽ പദ്ധതിയുടെ അനുമതി വേഗത്തിലാക്കണം; കേന്ദ്ര റയിൽവെ മന്ത്രിയോട് മുഖ്യമന്ത്രി

Please complete the required fields.




കേന്ദ്ര റയിൽവെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിൽ പദ്ധതിയുടെ അനുമതി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വായ്പകളുടെ കടബാധ്യതയിൽ വ്യക്തത വരുത്താൻ കേന്ദ്ര റയിൽവെ മന്ത്രി സർക്കാരിനോട് നിർദേശിച്ചു.

ഇതിനിടെ സംസ്ഥാന സര്‍ക്കാരിന്‍റെ കെ-റെയില്‍ പദ്ധതിക്കെതിരേ ബി.ജെ.പി രംഗത്തെത്തിയിരുന്നു. കെ-റെയിൽ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പദ്ധതി നടപ്പാക്കിയാൽ പതിനായിരക്കണക്കിന് ആളുകൾ വഴിയാധാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന് കെ റെയിൽ പദ്ധതിയിൽ നിക്ഷിപ്ത താത്‌പര്യമാണ്. പദ്ധതിക്ക് പിന്നിൽ സാമ്പത്തിക താത്പര്യമാണെന്ന് പറഞ്ഞ അദ്ദേഹം ക്വാറി മാഫിയകളെ സർക്കാർ സഹായിക്കുകയാണെന്നും ആരോപിച്ചു.

Related Articles

Leave a Reply

Back to top button