Wayanad

വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു

Please complete the required fields.




സുല്‍ത്താന്‍ബത്തേരി: കഴിഞ്ഞ ദിവസം അമ്പലവയലിൽ ഉണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. മാളിക എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സിനാന്‍ (ഒമ്പത്) ആണ് മരിച്ചത്. ബുധനാഴ്ച അമ്പലവയലില്‍ റസ്റ്റ് ഹൗസിന് സമീപം നിയന്ത്രണംവിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചായിരുന്നു അപകടം ഉണ്ടായത് .

ഗുരുതര പരിക്കേറ്റ മുഹമ്മദ് സിനാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായായിരുന്നു മരണം. ഒപ്പം അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവറും ഒരു സ്ത്രീയും കുട്ടിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

Related Articles

Leave a Reply

Back to top button