
ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരൻ ആരെന്ന് കൊച്ചു കുട്ടികളോട് ചോദിച്ചാല്‍ പോലും അതിന് ഒറ്റ ഉത്തരമേയുള്ളൂ..
മുകേഷ് അംബാനി! നൂല്‍ വ്യാപാരിയായിരുന്ന മുകേഷ് അംബാനിയുടെ പിതാവ് ധീരു ഭായി 1966-ല്‍ ചെറുകിട തുണി വ്യവസായമായി റിലയൻസിന് തറക്കല്ലിട്ടു. അച്ഛന്റെ മരണ ശേഷം റിലയൻസ് എന്ന സാമ്രാജ്യത്തെ കെട്ടിയുയര്‍ത്തിയ അംബാനി പിന്നീട് ഓരോ മേഖലയിലും നാട്ടത് വിജയക്കൊടികള്‍. അതില്‍ പങ്കാളിയായി ഭാര്യ നിതാ അംബാനിയും. ഇപ്പോഴിതാ നിതാ അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയക്ടര്‍ ബോര്‍ഡില്‍ നിന്നും പടി ഇറങ്ങുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.
മക്കളായ ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ ഓയില്‍ ടു റീട്ടെയില്‍ കമ്ബനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി നിയമിക്കാൻ ഒരുങ്ങുകയാണ് അംബാനി കുടുംബം. റിലയൻസ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡിലെ മറ്റു അംഗങ്ങള്‍ ഈ ശുപാര്‍ശ സ്വീകരികരിച്ചിട്ടുണ്ട്. റിലയൻസില്‍ നിന്നും രാജി വെച്ച് പുറത്തിറങ്ങിയാലും കമ്ബനിയുടെ ബോര്‍ഡ് മീറ്റിംഗില്‍ നിതയുടെ സജീവ പങ്കാളിത്തം തുടരുമെന്നും കമ്ബനിയുടെ വളര്‍ച്ചയ്‌ക്കാവശ്യമായ ഉപദേശങ്ങള്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു.





