Kerala

നാലാമത്തെ മകനെപ്പോലെ നോക്കും, പറഞ്ഞ വാക്ക് പാലിച്ചു; അര്‍ജുന് വീട് വച്ച് നല്‍കി ഗണേഷ് കുമാർ

Please complete the required fields.




അര്‍ജുന് നല്‍കിയ വാക്കു പാലിച്ച് കെ ബി ​ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരം സ്വദേശിയായ ഏഴാം ക്ലാസുകാരൻ അർജുനും അമ്മയ്ക്കും വീട് വച്ചുകൊടുക്കുമെന്ന് മാസങ്ങൾക്ക് മുമ്പാണ് ഗണേഷ് കുമാർ വാക്ക് നൽകിയത്. അര്‍ജുന് വേണ്ടി നിര്‍മിച്ച വീടിന്‍റെ ഗൃഹപ്രവേശവും കഴിഞ്ഞു. ഗണേഷ് കുമാർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്.

അര്‍ജുന്‍ തന്നെയാണ് നിലവിളക്കുമായി വീടിനുള്ളിലേക്ക് കയറിയത്. ഗണേഷ് കുമാറും സമീപവാസികളും ചടങ്ങില്‍ പങ്കെടുത്തു. അര്‍ജുന്‍റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും വീടിന്‍റെ നിര്‍മാണത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

വീടിനൊപ്പം ഫ്രിഡ്ജ്, അലമാര,വസ്ത്രങ്ങൾ അടക്കമുള്ളവയും വാങ്ങി നൽകി.കൂടാതെ പച്ചക്കറിയടക്കം എല്ലാ സാധനങ്ങളും വീട്ടിലൊരുക്കിയിട്ടുണ്ട്.ഭാര്യ ബിന്ദു, ഹരി പത്തനാപുരം അടക്കമുള്ളവർ വീടിന്റെ പാലുകാച്ചലിന് ഗണേഷ് കുമാറിന് ഒപ്പമുണ്ടായിരുന്നു. കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് പത്തനാപുരം സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനും വീടുവെച്ച് നൽകുമെന്ന് ഗണേഷ് വാക്കുനൽകിയത്. ​

വീടിന്‍റെ തറക്കല്ലിടുന്ന വിഡിയോയും അര്‍ജുനെ തന്‍റെ നാലാമത്തെ കുട്ടിയായി നോക്കുമെന്ന പറഞ്ഞ വാക്കുകളൊക്കെ അന്ന് സോഷ്യല്‍ മിഡിയയില്‍ ചര്‍ച്ചയായിരുന്നു. തറക്കല്ലിടൽ കർമം നിർവഹിച്ച് അഞ്ച് മാസം തികയുമ്പോൾ, അർജുനും അമ്മ അഞ്ജുവിനും വീടിന്റെ താക്കോൽ അദ്ദേഹം തന്നെ കൈമാറി.

Related Articles

Leave a Reply

Back to top button