Kannur

കണ്ണൂരിൽ അഞ്ചു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി; നോട്ടീസ് ന‌ൽകി ആരോഗ്യ വകുപ്പ്

Please complete the required fields.




കണ്ണൂര്‍: കണ്ണൂർ നഗരത്തിലെ അഞ്ചു ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ ബിനാലെ, ഹോട്ട്പോട്ട്, കഫേ മൈസോണ്‍, ഫുഡ് ബേ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കണ്ണൂർ നഗരത്തിലെ അഞ്ചു ഹോട്ടലുകളിൽ നടന്ന പരിശോധനയിൽ നാലു ഹോട്ടലുകളി‌ൽ നിന്നാണ് കൂടിയ അളവിൽ പഴകിയ ഭക്ഷണം പിടികൂടിയത്.

ഓണാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും നഗരത്തിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. പഴകിയ ഭക്ഷണം പിടികൂടിയ നാലു സ്ഥാപനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് നോട്ടീസ് ന‌ൽകി. ഈ ഹോട്ടലുകളില്‍ നിന്ന് പിഴ ഇടാക്കും.

Related Articles

Leave a Reply

Back to top button