Thiruvananthapuram

പാലോട് അമിത വേഗതയില്‍ വന്ന ബൈക്ക് തെന്നിമാറി ബസിന്‍റെ അടിയില്‍പ്പെട്ടു; രണ്ട് യുവാക്കള്‍ മരിച്ചു

Please complete the required fields.




തിരുവനന്തപുരം: പാലോട് അമിതവേഗത്തില്‍ വന്ന ബൈക്ക് തെന്നി മറിഞ്ഞ് എതിരെ വന്ന ബസ്സിനടിയില്‍പ്പെട്ട് രണ്ടു യുവാക്കള്‍ മരിച്ചു. പാലോട് ചല്ലിമുക്ക് സ്വദേശികളായ നവാസ് (20), ഉണ്ണി (22) എന്നിവരാണ് മരിച്ചത്.

സംസ്ഥാന പാതയില്‍ പാലോട് സ്വാമി മുക്കില്‍ ഇന്ന് രാവിലെ 7.30 നാണ് അപകടം. മടത്തറയില്‍ നിന്ന് പാലോട് ഭാഗത്തേക്ക് പോയ ബൈക്ക് വളവില്‍ തെന്നി മറിയുകയും എതിരെ വന്ന സ്വകാര്യ ബസിന് അടിയില്‍പ്പെടുകയുമായിരുന്നു. ബസ്സിന്റെ പിന്‍ചക്രങ്ങള്‍ കയറി ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പാലോട് പൊലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ തുടര്‍ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button