
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ആറാം ക്ലാസ്സുകാരന് ചൂരൽ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പേരാമ്പ്ര പൊലീസ്. ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സിനാനാണ് പരിക്കേറ്റത് . വിദ്യാർത്ഥിയുടെ രക്ഷിതാക്കളാണ് അധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
പേരാമ്പ്ര വടക്കുംപാട് സ്കൂളിലെ പ്രണവ് സുരേന്ദ്രൻ എന്ന അധ്യാപകനെതിരെയാണ് പരാതി ഉയർന്നത് . ചൂരല് കൊണ്ട് അടിച്ച് മുറിവേൽപ്പിച്ചുവെന്നാണ് പൊലീസിൽ പരാതി നൽകിയത്. കുട്ടി ചീത്തവാക്ക് പറഞ്ഞതിനാണ് മർദ്ദനമെന്നാണ് വിവരം. കുട്ടിയെ അധ്യപകൻ വലിച്ചിഴച്ചുവെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.





