India

77-ാം സ്വാതന്ത്ര്യദിനം: സേനാമെഡലുകള്‍ പ്രഖ്യാപിച്ചു

Please complete the required fields.




സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. മേജര്‍ വികാസ് ബാംബൂ,മേജര്‍ മുസ്തഫ ബൊഹറ, ഹവില്‍ദാര്‍ വിവേക് സിംഗ് തോമര്‍,റൈഫിള്‍മാന്‍ കുല്‍ ഭൂഷന്‍ മന്ദ എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി ശൗര്യ ചക്ര പ്രഖ്യാപിച്ചു.

സൈന്യത്തില്‍ നിന്നും, മേജര്‍ വിജയ് വര്‍മ്മ,മേജര്‍ സച്ചിന്‍ നേഗി,മേജര്‍ രാജേന്ദ്രപ്രസാദ് ജാട്ട്,മേജര്‍ രവീന്ദ്രന്‍ സിംഗ് റാവത്ത്, നായിക് ബീം സിംഗ് എന്നിവര്‍ക്കും, ജമ്മു കശ്മീര്‍ പോലീസ് കോണ്‍സ്റ്റബിള്‍ സേഫുള്ള ഖാദിരി,സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ഗമിത് മുകേഷ് കുമാര്‍, എന്നിവരും ശൗര്യചക്ര പുരസ്‌കാരത്തിന് അര്‍ഹരായി.

അതേസമയം കേരളത്തില്‍ നിന്ന് നാല് പേര്‍ക്ക് രാഷ്ട്രപതിയുടെ ഫയര്‍ഫോഴ്‌സ് പുരസ്‌കാരങ്ങള്‍ ലഭിച്ചു. വിശിഷ്ട സേവനത്തിനുള്ള മെഡലിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ ടി ചന്ദ്രന്‍ അര്‍ഹനായി. സ്തുത്യര്‍ഹ സേവനത്തിന് എസ് പി ഗോപകുമാറും ( സ്റ്റേഷന്‍ ഓഫീസര്‍ ) റഷീദ് പി എം ( സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ )നിഷാല്‍ ജലീല്‍ ( ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ) എന്നിവരും അര്‍ഹരായി.

Related Articles

Leave a Reply

Back to top button