
കണ്ണൂർ: തലശ്ശേരി യിൽ വൻ മയക്ക് മരുന്ന് വേട്ട. യുവതി ഉൾപ്പെടെ ആറംഗ സംഘം പിടിയിൽ. റെയിൽവേ സ്റ്റേഷൻ റോഡിലെ സ്റ്റാർ റെസിഡൻസിൽ നിന്നാണ് 3.77ഗ്രാം കഞ്ചാവും 2.77 ഗ്രാം എംഡിഎംഎയും പിടികൂടിയത്. തലശ്ശേരി അനിലും സംഘവും വുമാണ് റെയിഡിന് നേതൃത്വം നൽകിയത്. പി.എച്ച് ഡി വിദ്യാർത്ഥിയും കോട്ടയത്ത് വേരുകളുള്ള ഡൽഹി മലയാളി അഖില (22) കോഴിക്കോട് മുക്കം സ്വദേശി വിഷ്ണു, തലശ്ശേരി ചിറക്കര സ്വദേശികളായ സഫ്വാൻ, ഹിലാൽ,ചൊക്ലി സ്വദേശി മുഹമ്മദ് സയന്നൂൻ, കൊല്ലം സ്വദേശി അനന്ദു എന്നിവരാണ് പിടിയിലായത്.
മംഗലാപുരത്ത് നിന്നും ട്രയിൻ മാർഗ്ഗം തലശ്ശേരിയിൽ എത്തി സ്റ്റാർ റെസിഡൻസിയി ൽ റൂം എടുത്ത് താമസിച്ചു കച്ചവടം നടത്തി വരവെ പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഇവർക്കെതിരെ 22 (b) 20 ( a) i i , 29 എന്നീ Ndps വകുപ്പുകൾ പ്രകാരം കേസ്സെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.




