Ernakulam

കൊച്ചിയിൽ മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവരെ പിടികൂടി പൊലീസ്

Please complete the required fields.




കൊച്ചി : മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവരെ പിടികൂടി പൊലീസ്. എറണാകുളം റൂറൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് വാഹനം ഓടിച്ച പന്ത്രണ്ട് ബസ് ഡ്രൈവർമാരെ പിടികൂടിയത്. ഇതിൽ പത്ത് പേർ സ്കൂൾ വാഹനം ഓടിച്ചവരാണെന്നും പൊലീസ് അറിയിച്ചു.

അങ്കമാലിയിൽ അഞ്ച് ഡ്രൈവർമാരെയാണ് പിടികൂടിയത്. ഇതിൽ മൂന്നുപേർ സ്കൂൾ-കോളേജ് വാഹനങ്ങൾ ഓടിച്ചവരാണ്. വടക്കേക്കരയിൽ മദ്യപിച്ച്‌ വാഹനമോടിച്ച മൂന്ന് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. പറവൂരും കോടനാടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രണ്ട് ഡ്രൈവർമാരെ മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടി.

പുലർച്ചെ അഞ്ചിന് തുടങ്ങി 409 വാഹനങ്ങൾ പരിശോധിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button