Idukki

കഞ്ചാവുമായി ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ

Please complete the required fields.




ഇടുക്കി: കഞ്ചാവുമായി ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. ചെറുതോണി ഗാന്ധിനഗർ കോളനി സ്വദേശി കാരക്കാട്ട് പുത്തൻവീട്ടിൽ അനീഷ് പൊന്നുവാണ് പിടിയിലായത്.

ഇയാളുടെ കയ്യിൽ നിന്ന് ഒരു കിലോ 150 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. കഞ്ചാവ് ചെറുപൊതികളാക്കി സ്കൂൾ കോളേജ് പരിസരങ്ങളിൽ വിൽപ്പന നടത്തി വരികയായിരുന്നു അനീഷ്. ചെറുതോണി ടൗണിലും അനീഷ് കഞ്ചാവ്‌ വിൽപ്പന നടത്തിയിരുന്നു. ഇടുക്കി പൊലീസാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Back to top button