Thiruvananthapuram

സ്പീക്കർ എ.എൻ ഷംസീറിനെതിരെ എൻ.എസ്.എസ് പ്രതിഷേധം ഇന്ന്; വിശ്വാസ സംരക്ഷണ ദിനം ആചരിക്കും

Please complete the required fields.




തിരുവനന്തപുരം : ഗണപതി പരാമർശത്തിൽ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ ശബരിമല മാതൃകയില്‍ ഇന്ന് പ്രതിഷേധിക്കാൻ എൻഎസ്എസ്. ‘ശബരിമല’ മാതൃകയിൽ സമരം സംഘടിപ്പിക്കാനാണ് നീക്കം. ഇന്ന് വിശ്വാസ സംരക്ഷണദിനത്തിൽ നാമജപ ഘോഷയാത്ര സംഘടിപ്പിക്കും. തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി വരെ ആയിരിക്കും ഘോഷയാത്ര.

ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാൻ എൻ.എസ്.എസ് നേരത്തെ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് എല്ലാ താലൂക്ക് പ്രസിഡന്റുമാർക്കും സർക്കുലൻ അയച്ചിട്ടുണ്ട്.ഷംസീർ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം സർക്കാർ നടപടിയെടുക്കണമെന്നും എൻ.എസ്.എസ് ആവശ്യപ്പെട്ടപ്പോൾ അതിനെ നിസ്സാരവത്കരിക്കുകയാണ് ചെയ്തതെന്നും കത്തിൽ കുറ്റപ്പെടുത്തലുണ്ട്.

വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി നാളെ സമുദായാംഗങ്ങൾ രാവിലെ ഗണപതി ക്ഷേത്രങ്ങളിൽ പോയി വഴിപാട് നടത്തണമെന്നും എന്നാൽ, പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ലെന്നും ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പേരിലുള്ള കത്തിൽ പറയുന്നുണ്ട്.

Related Articles

Leave a Reply

Back to top button