EntertainmentKerala

വാഹനാപകടം: സുരാജ് വെഞ്ഞാറമൂട് ഇന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഹാജരാവാൻ നിർദ്ദേശം

Please complete the required fields.




വാഹനാപകടവുമായി ബന്ധപ്പെട്ട് നടൻ സുരാജ് വെഞ്ഞാറമൂടിനോട് ഇന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഹാജരാവാൻ നിർദ്ദേശം. സുരാജ് സഞ്ചരിച്ച കാർ മലപ്പുറം സ്വദേശിയായ ശരത് സഞ്ചരിച്ച ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ശരത്തിന്റെ കാലിന് പരിക്കേറ്റിരുന്നു.

പാലാരിവട്ടത്ത് ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സുരാജ് തിരുവനന്തപുരം ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. സുരാജിന് പരിക്കില്ല. ശരത്തിനെ പാലാരിവട്ടത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലക്ഷ്യമായി വാഹനമോടിച്ചതിന് സുരാജിനെതിരെ കേസ് എടുത്തിരുന്നു. പിന്നാലെയാണ് ഇന്ന് കാറുമായി സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയത്.

Related Articles

Leave a Reply

Back to top button