
ആലപ്പുഴ : ദേശീയപാതയ്‌ക്ക് അരികിലെ മരം മുറിക്കുന്നതിനിടെ മരം വീണ് തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡിൽ തെക്കേതറയിൽ അബ്‌ദുൾ ഖാദർ (44) ആണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു അപകടം .
ചേർത്തല കെവിഎം ആശുപത്രിക്ക് സമീപം മരം മുറിക്കുന്നതിനിടെ മരം ഒടിഞ്ഞ് തലയിൽ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് കെവിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.





