Kerala

മൂവാറ്റുപുഴയില്‍ വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവം; പ്രതിക്കെതിരെ കാപ്പ ചുമത്തും

Please complete the required fields.




മൂവാറ്റുപുഴയിലെ വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് പൊലീസ്. പ്രതിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ്. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെയാണ് കാപ്പ ചുമത്തുക.സംഭവത്തില്‍ പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു.

മൂവാറ്റുപുഴ നിര്‍മല കോളജിന് മുന്നില്‍ ആന്‍സണ്‍ ഓടിച്ച ബൈക്കിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. നിര്‍മല കോളജ് വിദ്യാര്‍ഥിനി വാളകം സ്വദേശിനി നമിതയാണ് മരിച്ചത്. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. ബൈക്കോടിച്ച യുവാവിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിലാണ് സഹപാഠികള്‍ പ്രതിഷേധിച്ചിരുന്നു. റോഡ് മുറിച്ചു കിടക്കുന്നതിനിടയില്‍ അമിത വേഗത്തില്‍ എത്തിയ ബൈക്ക് പെണ്‍കുട്ടിയെ ഇടിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കോട്ടയം സ്വദേശിയായ അനുശ്രീ പരുക്കുകളോടെ ചികിത്സയിലാണ്.

Related Articles

Leave a Reply

Back to top button