Kannur

പാൽചുരത്തിൽ ചരക്ക് ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ചു

Please complete the required fields.




കേളകം: കണ്ണൂർ കൊട്ടിയൂർ റൂട്ടിലെ പാൽചുരത്തിൽ ചരക്ക് ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അപകടം. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു . ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെത്തിച്ചത്.

വയനാട് കമ്പളക്കാടു നിന്ന് മംഗലാപുരത്തേക് പോകുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ബോയ്സ് ടൗൺ കൊട്ടിയൂർ ചുരം പാതയിൽ ആശ്രമം ജങ്ഷന് സമീപം നിയന്ത്രണംവിട്ട ലോറി മൺതിട്ടയിൽ ഇടിച്ച ശേഷം മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു.

അതിനാൽ ഡ്രൈവർ ആലപ്പുഴ സ്വദേശി ബിന്ദുലാലിന് ക്യാബിനുള്ളിൽ നിന്ന് പുറത്തുകടക്കാനായില്ല. തുടർന്ന് ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഒപ്പം ലോറിയിൽ കൂടെയുണ്ടായിരുന്ന സഹായി നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

Related Articles

Leave a Reply

Back to top button