
സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,200 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,600 രൂപയായി.
ഇന്നലെയും സ്വർണവിലയിൽ പത്ത് രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 5210 രൂപാ നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്. ഇന്നലെ പവന് 41610 രൂപയുമായിരുന്നു വില . ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്.
അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.





