
കട്ടിപ്പാറ : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരു ആടു കൂടി ചത്തു. പിലാകണ്ടിയില്‍ ഉസ്മാന്റെ ഗർഭിണിയായ ആടാണ് ചത്തത്. ഇന്നലെ വൈകിട്ട് മൂന്ന് ആടുകളെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്.
ഇതിൽ ഒന്ന് അപ്പോൾ തന്നെ ചത്തിരുന്നു. ഗർഭിണിയായ മറ്റൊരാടിനും ഗുരുതരമായ പരിക്കുണ്ട്. കൂട്ടത്തോടെയെത്തിയ തെരുവ് നായ്ക്കള്‍ ആണ് അടുകളെ അക്രമിച്ചത്. വീടിന് സമീപം മേയുന്നതിനിടെയാണ് സംഭവം.





